
ഷാരൂഖ് ഖാന്റെ പഠാന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ…
Bollywood
oi-Ankitha Is
| Updated: Friday, March 26, 2021, 8:43 [IST]
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിംഗ് ഖാൻ വീണ്ടും ബോളിവുഡിലേയ്ക്ക് മടങ്ങി എത്തുകയാണ്. പഠാ൯ എന്ന ചിത്രത്തിലൂടെയാണ് നടൻ തിരികെ എത്തുന്നത് യാശ് രാജ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു രഹസ്യാന്വേഷണ ഏജന്റിന്റെ റോളിലാണ് താരം എത്തുന്നതെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നണ്ട്. ഷാരൂഖ് ഖാന്റെ മടങ്ങി വരവിനായി പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് സിനിമാലോകവും കാത്തിരിക്കുകയാണ്.
ഇപ്പോൾ ചിത്രത്തിൽ നടൻ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 100 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഈ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഇത്രയും വലിയ തുക അദ്ദേഹം വാങ്ങാൻ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്.
2022 ൽ പഠാ൯ റിലീസ് ചെയ്യാനാവുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് പഠാന്റെ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായി ദീപിക പദുകോണാണ് എത്തുന്നത്. ഇവർക്കൊപ്പം ജോണ്‍ എബ്രഹാമും എത്തുന്നുണ്ട്. ഈ അടുത്ത് മ്യൂസിക് കംപോസർമാരായ വിശാൽ – ശേഖർ ടീം ഈ സിനിമക്ക് പാട്ട് നിർമ്മിക്കുന്നുവെന്ന് അറിയിച്ചിരുന്നു.
2018 ൽ പുറത്തുറങ്ങിയ സീറോയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഷാരൂഖാൻ ചിത്രം. 200 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം വൻ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയം നടനെ ബാധിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു നടൻ സിനിമയിൽ നിന്ന് ഇടവേള എടുത്തത്. അനുഷ്ക ശർമയും കത്രീന കൈഫുമായിരുന്നു ചിത്രത്തിലെ നായികമാർ, ആനന്ദ് എൽ റായ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed